ജൈവവൈവിധ്യ സംരക്ഷണം മുൻനിർത്തിയുള്ള വികസനമാണ് സർക്കാർ  ലക്ഷ്യമിടുന്നത് -ബഹു. കേരള മുഖ്യമന്ത്രി

തിരുവനന്തപുരം: 2022ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാര വിതരണം, കുട്ടികളുടെ പതിനാറാമത് സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസിലെ വിവിധ ഇനങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം, യൂത്ത് ഐഡിയേഷൻ ചലഞ്ച്, വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  2024 ഡിസംബർ 11ന് വൈകുന്നേരം 5 മണിക്ക് മസ്കറ്റ് ഹോട്ടലിൽ വെച്ച് സമ്മാനിച്ചു. ജൈവവൈവിധ്യ സംരക്ഷണം മുൻനിർത്തിയുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പൊതുമരാമത്ത് ടൂറിസം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ശ്രീ എം  സി ദത്തൻ,  ശ്രീ പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. സാബു. എ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.  മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാർഡ് ശ്രീനാരായണപുരം  ഗ്രാമപഞ്ചായത്ത് ബി.എം.സി.യും രണ്ടാം സ്ഥാനം കടലുണ്ടി ഗ്രാമപഞ്ചായത്ത് ബി.എം.സി.യ്ക്കുമാണ് ലഭിച്ചത്. സർക്കാർ, സഹകരണ മേഖലയിലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനത്തിനുള്ള അവാർഡ്, മികച്ച കാവ് സംരക്ഷണ പുരസ്കാരം, ഹരിത വ്യക്തി പുരസ്കാരം, മികച്ച  സംരക്ഷണ കർഷകൻ, കർഷക അവാർഡുകൾ, മികച്ച ജൈവവൈവിധ്യ പ്രവർത്തനങ്ങൾ നടത്തിയ സ്കൂൾ/ കോളേജ്, ദൃശ്യമാധ്യമ രംഗത്തും പത്രപ്രവർത്തനം രംഗത്തും ജൈവ സംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള അവാർഡ് തുടങ്ങി 22 അവാർഡുകൾ അദ്ദേഹം  സമ്മാനിച്ചു.

 ജൈവവൈവിധ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള പുത്തൻ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംസ്ഥാന ജൈവവൈവിധ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് ഐഡിയേഷൻ ചലഞ്ച് അവാർഡും പതിനാറാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിൽ വിജയികളായിട്ടുള്ളവർക്കും അദ്ദേഹം സമ്മാനം നൽകി.