PALAKKAD
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും ജില്ലാ തല ജൈവ വൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ 29.01.2025 ന് കൊടുമ്പ് ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിഎംസി കൾക്ക് പിബിആർ രണ്ടാം ഭാഗം തയ്യാറാക്കൽ എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകി. 2 സെഷണുകളിൽ ആയി 76 ബിഎംസി കൾക്കായാണ് ക്ലാസുകൾ നടത്തിയത്.ജില്ലാ തല പരിശീലനത്തിന്റെ ഉദ്ഘാടനം, ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ബിനുമോൾ കെ നിർവഹിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ബഹു. ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബഹു. ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീമതി. ശ്രീലത എൻ. കെ സ്വാഗതം പറഞ്ഞു. ജൈവ വൈവിധ്യ ബോർഡിന്റെ ബഹു. മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ അമുഖ പ്രഭാഷണം നടത്തി. പരിശീലന ക്ലാസുകൾ, ബഹു. ചെയർമാൻ, മെമ്പർ സെക്രട്ടറി, സീനിയർ റിസർച്ച് ഓഫീസർ ഡോ. ബൈജുലാൽ എന്നിവർ കൈകാര്യം ചെയ്തു. ജില്ലാ കോർഡിനേറ്റർ ശ്രീമതി. സിനി മോൾ വി നന്ദി രേഖപ്പെടുത്തി കൊണ്ട് 39 ബിഎംസി കൾക്കായുള്ള ആദ്യത്തെ സെഷൻ അവസാനിച്ചു.
ഉച്ചക്ക് 2 മണിയോട് കൂടി ആരംഭിച്ച 37 ബിഎംസികൾക്കായുള്ള രണ്ടാമത്തെ സെഷൻ ജൈവ വൈവിധ്യ ബോർഡിന്റെ ബഹു. ചെയർമാൻ നിർവഹിച്ചു. ബഹു. മെമ്പർ സെക്രട്ടറി അധ്യക്ഷനായിരുന്നു. ബഹു. ജില്ലാ പ്ലാനിംഗ് ഓഫീസർ സ്വാഗതം പറഞ്ഞു. പരിശീലന ക്ലാസുകൾ, ചെയർമാൻ, മെമ്പർ സെക്രട്ടറി, സീനിയർ റിസർച്ച് ഓഫീസർ എന്നിവർ കൈകാര്യം ചെയ്തു. ബിഎംസികളെ 4 ഗ്രൂപ്പ്‌ ആയി തിരിക്കുകയും, പിബിആർ ന്റെ പ്രസക്തി ചർച്ച ചെയ്യുവാനുള്ള നിർദ്ദേശത്തിൻ പ്രകാരം ചർച്ചയും നടത്തി. 4 ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങൾ അവരുടെ പിബിആർ സംബന്ധിച്ച നിർദ്ദേശങ്ങൾ, വീഷണങ്ങൾ എന്നിവ പങ്ക് വച്ചു. ജനങ്ങൾക്ക് അറിവ് നേടാനായി കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുകയും, വില്പന നടത്തുകയും ചെയ്തു. ജില്ലാ കോർഡിനേറ്റരുടെ നന്ദി രേഖപെടുത്തലോടെ 4:45 ന് ജില്ലാ തല പരിശീലനത്തിന്റെ രണ്ടാമത്തെ സെഷൻ അവസാനിച്ചു.
    
KOZHIKODE
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും കോഴിക്കോട് ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജൈവ വൈവിധ്യ പരിപാലന സമിതികൾക്കായിട്ടുള്ള പിബിആർ പുതുക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബഹുമാന്യനായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അവർകളുടെയും ആദരണീയനായ എം. ടി സാറിൻ്റെയും ഓർമ്മക്ക് മുന്നിൽ അനുശോചനം അർപ്പിച്ചു, ഉൽഘാടന ചടങ്ങുകൾ ഒഴിവാക്കി കൊണ്ടാണ് പരിശീലന പരിപാടി ആരംഭിച്ചത്. കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻസ് സയൻസിൽ വെച്ച് രാവിലെയും ഉച്ചക്ക് ശേഷവുമായി 2 ഘട്ടങ്ങളായി നടന്ന പരിശീലന പരിപാടിയിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി. കെ. ശൈലജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്ണൻ അവര്കളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ.പി. സ്വാഗതഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കടലുണ്ടി ഗ്രാമപഞ്ചായത്ത് BMC യുടെയും കൺവീനർ ആയ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ PBR പുതുക്കൽ അനുഭവം പങ്കുവച്ചു, മലബാർ ബോട്ടണിക്കൽ ഗാർഡൻ ഡയറക്ടർ ഇന് ചാർജ് ഡോ. എൻ. എസ്. പ്രദീപ് ചടങ്ങിന് ആശംസകൾ നേർന്നു. മെമ്പർ സെക്രട്ടറി, പ്രിൻസിപ്പൽ സയൻ്റിഫിക് ഓഫീസർ ഡോ. സി.എസ്.വിമൽകുമാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. DBCC യെ പ്രതിനിധീകരിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസിലെ റിസർച്ച് ഓഫീസർ ശ്രീമതി. ടി. കെ. ഷംസീന ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട 30 BMC കളിൽ നിന്നായി പ്രസിഡൻ്റ്, സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, BMC കൺവീനർമാർ, റിസോഴ്സ് പേഴ്സൺസ് തുടങ്ങി നൂറോളം പേർ പരിശീലനത്തിൽ പങ്കെടുത്തു
ERNAKULAM
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും എറണാകുളം ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി 21/01/2025 നു ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ വെച്ചു സംഘടിപ്പിച്ചു.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മറ്റി ചെയർമാനുമായ ശ്രീ. മനോജ് മൂത്തേടൻ പരിശീലന പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ജൈവവൈവിധ്യ സമ്പത്തിനെ സ്വാധീനിക്കുന്നുണ്ടെന്നും വരും തലമുറയ്ക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഉദ്ഘാടന വേളയിൽ ശ്രീ. മനോജ് മൂത്തേടൻ ഓർമ്മപ്പെടുത്തി. ബി.എം.സി കളിലെ പി.ബി. ആർ രണ്ടാം ഭാഗം പൂർത്തിയാക്കുന്നതിനും ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പു നൽകി.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.അനിൽകുമാർ എൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ആമുഖ പ്രഭാഷണം നടത്തി.എറണാകുളം ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും ജൈവ വൈവിധ്യ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനുമായി ബി.എം സി കൾ പ്രവർത്തിക്കണമെന്നും ജില്ലയിലെ നാട്ടറിവുകളും കാടറിവുകളും കടലറിവുകളും പി.ബി. ആർ. ൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും 2030 -ഓട് കൂടി ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ബോർഡിന്റെ പ്രവർത്തനങ്ങളിൽ ബിഎംസി കളുടെ പങ്കാളിത്തവും, പ്രവർത്തനവും അത്യാവശ്യമാണെന്നും ചെയർമാൻ ഡോ. അനിൽകുമാർ എൻ അറിയിച്ചു.വിവിധ ജില്ലകളിലെ ബി.എം.സി കളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബി.എം.സികളുടെ പ്രാധാന്യത്തെക്കുറിച്ചും ബി.എം.സി കൾ പരിസ്ഥിതി കാവൽ സംഘമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജൈവ വൈവിധ്യ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും ബി.എം.സികൾ വഹിക്കുന്ന പങ്കിനെ ക്കുറിച്ചും മെമ്പർ സെക്രട്ടറി ഡോ. വി. ബാലക്യഷ്ണൻ ആമുഖ പ്രഭാഷണത്തിൽ ഓർമ്മപ്പെടുത്തി .പി. ബി. ആർ. ബി.എം. സി കളിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ആധികാരിക രേഖ ആണെന്ന് പ്ലാനിങ് ഓഫീസർ ശ്രീമതി. ജ്യോതിമോൾ ടി തന്റെ സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. ജൈവവൈവിധ്യ ബോർഡ് എറണാകുളം ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീരാജ് എൻ കെ കൃതഞ്ജതയും അറിയിച്ചു.പിബിആർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ പ്രാധാന്യം, രീതിശാസ്ത്രം, വിവരശേഖരണം എന്നീ ടെക്നിക്കൽ സെക്ഷനുകൾ കെ.എസ്.ബി.ബി. പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ.വിമൽ കുമാർ സി എസ്, സീനിയർ റിസർച്ച് ഓഫീസർ ഡോ. ബൈജുലാൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടന്ന പരിശീലന പരിപാടിയിൽ ഇടുക്കി ജില്ലാ കോർഡിനേറ്റർ ശ്രീമതി. അശ്വതി വി എസ്, 36 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ സെക്രട്ടറിമാർ അസിസ്റ്റൻറ് സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ ബിഎംസി കൺവീനർമാർ ബിഎംസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2 മണിയോടുകൂടി പരിശീലന പരിപാടി അവസാനിച്ചു.
PATHNAMTHITTA
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും പത്തനംതിട്ട ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി 09/01/2025 നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു സംഘടിപ്പിച്ചു.കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. അനിൽകുമാർ എൻ. പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ടയുടെ ജൈവവൈവിധ്യം വളരെ വിശാലമാണെന്നും അപൂർവ്വങ്ങളായ സസ്യങ്ങളാൽ സമ്പന്നമാണെന്നും ആ ജൈവവൈവിധ്യം കൃത്യമായി രേഖപ്പെടുത്തേണ്ടത് നിയമപരമായി നമ്മുടെ ആവശ്യമാണ് എന്നും അതിനനുസൃതമായി സംരക്ഷണ പ്രവർത്തനങ്ങൾ രൂപീകരിക്കണമെന്നും ഉദ്ഘാടന വേളയിൽ ചെയർമാൻ നിർദ്ദേശിച്ചു.ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീമതി. മായ എ. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തുകയുണ്ടായി.ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ അത്യന്താപേക്ഷിതമാണെന്നും എല്ലാ ബിഎംസി കളും രജിസ്റ്റർ തയ്യാറാക്കുന്നതിന് പ്രാധാന്യം നൽകിക്കൊണ്ട് എത്രയും വേഗം പൂർത്തീകരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രജിസ്റ്റർ പൂർത്തീകരിക്കുന്ന ആദ്യ ജില്ലയായി മാറുവാൻ എല്ലാവരും ശ്രമിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്ലാനിങ് ഓഫീസർ സൂചിപ്പിച്ചു.92ലെ ഭൗമ ഉച്ചകോടിയുടെ തുടർച്ചയാണ് 2002ൽ രാജ്യത്ത് ജൈവവൈവിധ്യ ആക്ട് നിലവിൽ വന്നതെന്നും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഉൾപ്പെടെ എല്ലായിടത്തും പ്രകൃതി പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണം എന്നിവ പ്രഥമ അജണ്ട ആയിരിക്കുന്നുവെന്നും ആ പ്രാധാന്യം ഉൾക്കൊള്ളുന്നതിനാലാണ് നമ്മുടെ സംസ്ഥാനം ജൈവവൈവിധ്യം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം ദുരന്ത നിവാരണം എന്ന് പതിമൂന്നാം വർക്കിംഗ് ഗ്രൂപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിരിക്കുന്നത് എന്നും ആമുഖപ്രഭാഷണത്തിൽ മെമ്പർ സെക്രട്ടറി ഓർമ്മപ്പെടുത്തി.ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ശ്രീ. ഉല്ലാസ് ജി സ്വാഗതവും ജൈവവൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ കൃതഞ്ജതയും അറിയിച്ചു.പിബിആർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ പ്രാധാന്യം, രീതിശാസ്ത്രം, വിവരശേഖരണം എന്നീ ടെക്നിക്കൽ സെക്ഷനുകൾ കെ.എസ്.ബി.ബി. ചെയർമാൻ ഡോ.എൻ.അനിൽകുമാർ മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്ണൻ, കൊല്ലം ജില്ലാ കോർഡിനേറ്റർ ഡോ. സുജിത് കുമാർ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ കൈകാര്യം ചെയ്തു.
ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടന്ന രണ്ടാമത് പരിശീലന പരിപാടിയിൽ 20 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ സെക്രട്ടറിമാർ അസിസ്റ്റൻറ് സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ ബിഎംസി കൺവീനർമാർ ബിഎംസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടി പരിശീലന പരിപാടി അവസാനിച്ചു.
     
THIRUVANANTHAPURAM
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും തിരുവനന്തപുരം ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജൈവ വൈവിധ്യ പരിപാലന സമിതികൾക്കായിട്ടുള്ള ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പിബിആർ) പുതുക്കൽ പരിശീലന പരിപാടി 08/01/2025നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു സംഘടിപ്പിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീമതി അക്ഷയ അനിൽ ചടങ്ങിൽ സ്വാഗതം അറിയിച്ചു. ബഹുമാന്യനായ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്ണൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2030ൽ ജൈവവൈവിധ്യ സൗഹൃദമാകാനുള്ള മുൻകൈ എടുക്കുന്നതിനായി ബിഎംസികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും ജൈവവൈധ്യത്തിന്റെ കാവലാളാകാൻ ബിഎംസികൾ മുന്നോട്ടുവയ്ക്കേണ്ട നടപടിക്രമങ്ങളും അതിനുദഹരിക്കുന്ന ചട്ടനിയമങ്ങളെപ്പറ്റിയും ആമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ശ്രീ.കലാമുദീൻ അധ്യക്ഷപദം അലങ്കരിച്ചു. പിബിആർ പുതുക്കലുമായി ബന്ധപ്പെട്ടു പഞ്ചായത്തുകളിൽ രൂപീകരിക്കേണ്ട സാങ്കേതിക വിദഗ്ധ സംഘത്തിന്റെ പ്രാധാന്യം അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു. LSGD ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പ്രശാന്ത് കുമാർ ആശംസകൾ അറിയിച്ചു. പിബിആർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ പ്രാധാന്യം, പ്രവർത്തനരീതി തുടങ്ങിയ ടെക്നിക്കൽ സെക്ഷനുകൾ KSBB മെമ്പർ ശ്രീ ഡോ. വി.ബാലകൃഷ്ണൻ, പ്രിൻസിപ്പൽ സയന്റിഫക് ഓഫീസർ ഡോ.വിമൽ കുമാർ തുടങ്ങിയവർ കൈകാര്യം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കിയ PBR രണ്ടാം ഭാഗം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി ദാസ്, ബിഎംസി കൺവീനർ ശ്രീമതി ഷാർജ, മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ അവറുകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് ബിഎംസി കൺവീനർ ശ്രീ. രാജമണി, ഗ്രാമപഞ്ചായത്തുകളിൽ ഔഷധതോട്ടം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആറിനങ്ങളിൽ പെട്ട ഔഷധസസ്യങ്ങൾ സൗജന്യമായി ബിഎംസി അംഗങ്ങൾക്കു നൽകുവാൻ സന്നദ്ധനായി എത്തുകയും, കൈമാറുകയും ചെയ്തു. തുടർന്നു KSBB ചെയർമാൻ ഡോ. എൻ. അനിൽകുമാർ സദസ്സിനെ അഭിസംബോധന ചെയ്തു. നാട്ടറിവുകളും വഴിമൊഴികളും ക്രോഡീകരിക്കേണ്ട ആവശ്യകതയെപ്പറ്റിയും ജൈവവൈവിധ്യ ചോഷണം സംബന്ധിച്ച സ്റ്റാറ്റിറ്റിക്സ് തയ്യാറാക്കുന്നതിനായി ബിഎംസികൾക്കുള്ള നിർദേശം നൽകി. ബഹുമാനപെട്ട ജില്ലാ പ്ലാനിംഗ് ഓഫീസറും കോർഡിനേഷൻ കമ്മിറ്റി കൺവീനറുമായ ശ്രീ. ബിജു വി. എസ് ജില്ലയിലെ മുഴുവൻ ബിഎംസികളും അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ പബർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനായിയുള്ള നിർദ്ദേശം സ്വീകരിക്കുമെന്നു അറിയിച്ചു. ഉച്ചഭക്ഷണത്തിനുശേഷം സംശയനിവാരണത്തിനായി വേദിയൊരുക്കിയിരുന്നു, ബിഎംസി സെക്രട്ടറിമാർ, കൺവീനർമാർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ, തുടങ്ങിയവ അവതരിപ്പിക്കുകയുണ്ടായി, ബഹുമാനപ്പെട്ട KSBB ചെയർമാൻ ഡോ. എൻ അനിൽകുമാർ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി. 62 ബിഎംസികൾക്കാണ് പരിശീലനം നൽക്കിയത്. ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടി പരിശീലന പരിപാടി അവസാനിച്ചു യോഗം പിരിഞ്ഞു.
   
KASARAGOD
കാസർഗോഡ്‌: ജില്ലയിലെ ജൈവ വൈവിധ്യ രജിസ്ററിൻ്റെ രണ്ടാം പതിപ്പ് തയാറാക്കുന്നതിനായി ജില്ലയിലെ 20 ജൈവവൈവിധ്യ പരിപാലന സമിതികൾക്കു പരിശീലനം നൽകി. പരിശീലന പരിപാടി ജില്ലപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസർ ശ്രീ. രാജേഷ് ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ മെമ്പർ സെക്രട്ടറി ഡോ.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ ചെയർമാൻ ഡോ. നടേശ പണിക്കർ അനിൽകുമാർ മുഖ്യാതിഥി ആയി. പഞ്ചായത്ത് പ്രതിനിധികൾക്ക് ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്ന രീതിശാസ്ത്രത്തെ കുറിച്ചും നിലവിലെ പിബിആറിന്റെ പോരായ്മകൾ നികത്തി പുതിയ പിബി ആർ എങ്ങനെ തയ്യാറാക്കാം എന്നും ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗത്തിലെ ഫോമുകളെ കുറിച്ചും ക്ലാസുകൾ നടന്നു. ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ക്ലാസ്സുകൾ ഡോ.വി ബാലകൃഷ്ണൻ, ഡോ വിമൽകുമാർ (PSO, KSBB ),അഖില വി എം(ജില്ലാകോർഡിനേറ്റർ കെ എസ് ബി ബി) എന്നിവർ കൈകാര്യം ചെയ്തു. നിലവിൽ പി ബി ആർ പൂർത്തീകരിച്ച ഉദുമ ഗ്രാമപഞ്ചായത്ത്‌ ബി എം സി യെ പ്രധിനിധീകരിച്ചു ബി എം സി അംഗം മോഹനൻ മാങ്ങാട് അനുഭവം പങ്കുവെച്ചു.തുടർന്ന് പഞ്ചായത്ത് പ്രധിനിധികളുടെ സംശയ നിവാരണവും നടത്തുകയുണ്ടായി. ശില്പശാലയ്ക്ക് ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ അഖില വി എം നന്ദി രേഖപ്പെടുത്തി.
KANNUR
കണ്ണൂർ :ജില്ലയിലെ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കളുമായി ബന്ധപെട്ടു കൊണ്ട് ദ്വിദിന ശില്പശാല നടത്തി. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന പരിശീലനം ഒന്നാം ദിവസം 35 ബി.എം.സി കളും , രണ്ടാം ദിനം 30 ബി.എം.സി കളുമാണ് പങ്കെടുത്തത്.
16 – ആം തീയ്യതി ജൈവവൈവിധ്യ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ/ ജില്ലാ പഞ്ചായത് പ്രസിഡന്റ് അഡ്വ. കെ രത്‌നകുമാരി പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. നടേശ പണിക്കർ അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.വി ബാലകൃഷ്ണൻ , മെമ്പർ സെക്രട്ടറി, കെ എസ് ബി ബി, ശ്രീ. കെ വി ഗോവിന്ദൻ , ഡി പി സി അംഗം, ജില്ലാ കോഓർഡിനേറ്റർ എന്നിവർ വിവിധ ടെക്നിക്കൽ സെഷൻ കൈകാര്യം ചെയ്തു. ഡി പി ഓ പ്രസ്തുത പരിപാടിക്ക് സ്വാഗതം പറഞ്ഞു
17 -ആം തീയ്യതി ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി സരള പരിശീലന പരുപാടി ഉദ്‌ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. നടേശ പണിക്കർ അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.വി ബാലകൃഷ്ണൻ , മെമ്പർ സെക്രട്ടറി, കെ എസ് ബി ബി, ശ്രീ. കെ വി ഗോവിന്ദൻ , ഡി പി സി അംഗം, ജില്ലാ കോഓർഡിനേറ്റർ എന്നിവർ വിവിധ ടെക്നിക്കൽ സെഷൻ കൈകാര്യം ചെയ്തു. ഡി പി ഓ പ്രസ്തുത പരിപാടിക്ക് സ്വാഗതം പറഞ്ഞു.
രണ്ടു ദിവസങ്ങളിലും വിവിധ ബി.എം.സി കളിലെ ചെയർപേഴ്സൺമാർ, ബി.എം.സി സെക്രട്ടറി കൺവീനർ ബി എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് സംശയ നിവാരണം നടത്തുകയും, ജില്ലയിലെ മുഴുവൻ ബി.എം.സി കളും ഭരണ സമിതി കാലയളവ് കഴിയുന്നതിനു മുൻപായി രണ്ടാം പ്രസിദ്ധീകരിക്കുവാനും,പി ബി ആർ രണ്ടാം ഭാഗം തയ്യാറാക്കിയ ആദ്യ ജില്ല ആയി കണ്ണൂർ മാറ്റുവാൻ ഉള്ള പ്രവർത്തനങ്ങൾ എല്ലാ ബി എം സി കളും കൈക്കൊള്ളണം എന്നും ഡി പി ഓ നിർദ്ദേശം നൽകി
WAYANAD
വയനാട് : ജില്ലയിലെ ജൈവ വൈവിധ്യ രജിസ്ററിൻ്റെ രണ്ടാം പതിപ്പ് തയാറാക്കുന്നതിനായി ജില്ലയിലെ എട്ടു  BMC കൾക്കു പരിശീലനം നൽകി. പരിശീലന പരിപാടി 10.30 ക്കു ജില്ല പ്ലാനിങ് ഓഫീസിലെ എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു. വയനാട് ജില്ലാ ബിഎംസി കൺവീനർ ടി സി ജോസഫ് ശില്പശാലയ്ക്ക് സ്വാഗതം അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീ  എം പ്രസാദൻ പ്രസ്തുത പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തുടർന്ന് ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. നടേശ പണിക്കർ അനിൽകുമാർ നിർവഹിച്ചു. വന്നിരിക്കുന്ന പഞ്ചായത്ത് പ്രതിനിധികൾക്ക് ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്ന രീതിശാസ്ത്രത്തെ കുറിച്ചും നിലവിലെ പിബിആറിന്റെ പോരായ്മകൾ നികത്തി പുതിയ പിബി ആർ എങ്ങനെ തയ്യാറാക്കാം എന്നും ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗത്തിലെ ഫോമുകളെ പഞ്ചായത്ത് പ്രതിനിധികൾക്ക് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ക്ലാസ്സുകൾ ഡോ വിമൽകുമാർ (PSO, KSBB ) നൽകി.തുടർന്ന് വന്നിരിക്കുന്ന പഞ്ചായത്തിലെ പ്രതിനിധികൾക്ക് ജൈവവൈവിധ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾ  ചോദിക്കുകയും അവ പറഞ്ഞു കൊടുക്കുകയും ചെയ്തു. വരുന്ന റിവിഷൻ പദ്ധതികളിൽ  ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന് വേണ്ടിയിട്ടുള്ള കാര്യങ്ങൾ പഞ്ചായത്തിനോട് അവതരിപ്പിക്കുന്ന കാര്യത്തെക്കുറിച്ചും DPO പ്രസ്തുത വേളയിൽ അറിയിച്ചു. ശില്പശാലയ്ക്ക്  ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രീരാജ് പി ആർ  നന്ദി രേഖപ്പെടുത്തി.
        
MALAPPURAM
മലപ്പുറം: ജില്ലയിലെ ജൈവ വൈവിധ്യ രജിസ്ററിൻ്റെ രണ്ടാം പതിപ്പ് തയാറാക്കുന്നതിനായി ജില്ലയിലെ മുപ്പത്തി രണ്ടോളം  BMC കൾക്കു പരിശീലനം നൽകി. പരിശീലന പരിപാടി 10.30 എം ്ന് ആരംഭിച്ചു, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീ  എ .ഡി. ജോസഫ് സ്വാഗതം ആശംസിച്ചു, മുൻ റേഞ്ച് ഓഫീസറൂം ഡിബിസിസി അംഗവുമായ ഹൈദ്രോസ് കുട്ടി അധ്യക്ഷത വഹിച്ചു, ഉദ്ഘാടനം ഡോ.എൻ അനിൽകുമാർ ( ബഹു: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ) നിർവഹിച്ചു, ടിബിസിസി അംഗവും ടി എസ് ജീ അംഗവുമായ ഡോ. രജൂൾ ഷാനിസ് ( പൊന്നാനി M.E.S കോളേജ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് തലവൻ) ആശംസകൾ അർപ്പിച്ചു. തുടർന്ന് ഡോ. വിമൽകുമാർ (PSO, KSBB), ഡോ. ബൈജു ലാൽ ( SRO, KSBB)ടെക്നിക്കൽ സെഷൻസ് അവതരിപ്പിച്ചു. നന്ദി ആശംസകളോടെ പരിപാടി അവസാനിച്ചു. എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.
KOLLAM

 

PBR Vol. 2 updation training for selected BMCs was conducted at Kollam District Planning Office Hall on 22nd November 2024. The programme was inaugurated by Dr. P. K. Gopan, Disrtict Panachayat President and the programme was presided by Smt. P. J. Amina, DPO, Kollam and Dr. N. Anilkumar, the honorable Chairman, KSBB, was the Chief gust of the programme. Welcome address was delivered by Dr. Sujith Kumar. S, District Coordinator, Kollam and Vote of thanks by Mr. Rebeesh, Research officer, DPO office, Kollam.  The training sections were handled by Dr. N. Anilkumar,  Dr. Vimal Kumar, Dr. Jisha and Dr. Baijulal from KSBB, Trivandrum. There are 100 members were participated from all the selected 27 BMC’s. Registration started at 09.30 a.m and followed by a small inauguration session at 10.30 am. After the inauguration the technical sessions were started with the presentations by the chairman Dr. N. Anilkumar and then followed by Dr. Vimal Kumar, Dr. Jisha. After the presentations a small discussion session were also done with the participants.  The programme was concluded  with the vote of thanks.