വൈത്തിരി: ജനകീയ ജൈവ വൈവിധ്യകർമ്മ പദ്ധതിക്ക് തിരഞ്ഞെടുത്ത വയനാട്ടിലെ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ വൈത്തിരിയിലെ കർമ്മ പദ്ധതി തയ്യാറാക്കൽ ശില്പശാല  പഞ്ചായത്ത് ഹാളിൽ നടന്നു. പരിപാടിയിൽ പഞ്ചായത്ത് തല ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ ഭാഗമായി വൈത്തിരിയിൽ പ്രത്യേകമായി തയ്യാറാക്കിയ വാർഡ് തല രജിസ്റ്റർ സമ്പൂർണ്ണമായതിൻ്റെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് നിർവ്വഹിച്ചു. ഡോ: സുമ വിഷ്ണു ദാസ് പദ്ധതി രേഖയും പി. അനിൽ കുമാർ ബി.എം.സി റിപ്പോർട്ടും അവതരിപ്പിച്ചു. ആർ.രവിചന്ദ്രൻ,ജൈവവൈവിധ്യ ജില്ല കോർഡിനേറ്റർ ശ്രീരാജ് പി. ആർ, ഡേവിഡ് രാജു, കെ.ആർ രജിത, ഷബ്ന പി.യു.അരുണിമ,ഷഫാലിക,ടെസി ജേക്കബ്ബ്, എസ്.  വേലായുധൻ എസ് എന്നിവർ പദ്ധതി ചർച്ചകൾ അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് ഉഷാ ജോതിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എസ് സജീഷ് സ്വാഗതവും കോ. ഓർഡിനേറ്റർ  സി. അശോകൻ നന്ദിയും പറഞ്ഞു.