തിരുവനന്തപുരം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടുകൂടി പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രാദേശിക ജൈവവൈവിധ്യ സംരക്ഷകരും പ്രവർത്തന പദ്ധതികളുടെ ആവിഷ്കരരുമായ പുളിമാത്ത് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (BMC) ദേവസ്വം ബോർഡ്‌ ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച നഗരവനം മിയാവാക്കി മാതൃക നഗരവനവൽക്കരണ പദ്ധതി 2024 ഓഗസ്റ്റ് 12 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്കു ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വച്ചു നാടിന് സമർപ്പിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 4 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മിണിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്ററ് ശ്രീമതി സുസ്മിത ഉദ്ഘാടനം നിർവഹിച്ചു. ജൈവവൈവിധ്യ പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മാതൃക ചെറു വനങ്ങൾ പഞ്ചായത്ത് പരിധിയിൽ വ്യാപിക്കുന്നതിനെക്കുറിച്ചും പ്രസിഡന്റ് സംസാരിച്ചു. മുഖ്യാതിഥിയായിയെത്തിയ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. വിമൽ കുമാർ ജൈവവൈവിധ്യ പരിപാലനത്തിൽ ജൈവവൈവിധ്യ പരിപാലന സമിതികളുടെ (BMC) പങ്കും ജൈവവൈവിധ പരിപാലനത്തിൽ കുട്ടികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിച്ചു. നിർവഹണ ഏജൻസിയായ AGES പൊതുജന പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.അപൂർവയിനങ്ങളുപ്പെടെ തദ്ദേശീയമായ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവയാണ് നഗരവനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു ചടങ്ങിൽ പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ, KSBB സീനിയർ റിസർച്ച് ഓഫീസർ ഡോ ബൈജു ലാൽ, ജില്ലാ കോർഡിനേറ്റർ അക്ഷയ അനിൽ, ഡിബിഎച്ച്എസ്എസ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി കവിത, മറ്റ് അധ്യാപകർ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.